ഈരാറ്റുപേട്ട: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പണികഴിപ്പിച്ച വാഗമൺ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കാടുകയറി.
തീക്കോയി പഞ്ചായത്ത് 2002ൽ 10 ലക്ഷം രൂപയിലധികം ചെലവിട്ട് വാഗമണ്ണിെൻറ കവാടമായ വഴിക്കടവിന് സമീപം നിർമിച്ച ഇൻഫർമേഷൻ ഓഫിസാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.
മൂന്ന് സെൻറ് സ്ഥലം ഒരു സ്വകാര്യവ്യക്തിയിൽനിന്ന് പഞ്ചായത്ത് സറണ്ടർ ചെയ്ത് എടുക്കുകയും 10 ലക്ഷം രൂപ ചെലവിൽ കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, സ്ഥലം പഞ്ചായത്തിെൻറ പേരിൽ പോക്കുവരവ് ചെയ്തിട്ടില്ല. നിർമിതിയാണ് കെട്ടിടം പണിയുടെ ചുമതല വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.