ഈരാറ്റുപേട്ട: ഏകപക്ഷീയ വിവേചനത്തിലൂടെ രാജ്യത്ത് മറ്റൊരു അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള മുന്നൊരുക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. 'വംശീയകാലത്ത് സാമൂഹിക നീതിയുടെ കാവലാവുക' പ്രമേയത്തിൽ നടന്ന വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതർ ജയിലിൽകിടക്കുകയും കുറ്റംചെയ്തവർ സ്വൈരവിഹാരം നടത്തുകയും ചെയ്യുന്ന അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് പി.കെ. ഷാഫി അധ്യക്ഷതവഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം, ജില്ല സെക്രട്ടറിമാരായ അൻവർ ബാഷ, സുനിൽ ജാഫർ, ജില്ല വൈസ് പ്രസിഡന്റ് കെ.കെ.എം സാദിഖ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.എച്ച്. ഹസീന, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ്, കൗൺസിലർമാരായ എസ്.കെ. നൗഫൽ, ഡോ. സഹല ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു. വി.എ. ഹബീബ് സ്വാഗതവും യൂസുഫ് ഹിബ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ല പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു.
2022-24 വർഷത്തെ ഭാരവാഹികൾ: വി.എം. ഷഹീർ (പ്രസി), യൂസുഫ് ഹിബ (സെക്ര), ഫിർദൗസ് റെഷീദ് (വൈസ് പ്രസി), നോബിൾ ജോസഫ് (ജോ. സെക്ര), എം.എസ്. ഇജാസ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.