ഇ​ള​പ്പു​ങ്ക​ൽ - കാ​ര​ക്കാ​ട് പാ​ലം ന​ന്നാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി 

മീ​ന​ച്ചി​ലാ​റി​ന് കു​റു​കെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തപ്പോൾ

മീനച്ചിലാറിന് കുറുകെ മനുഷ്യച്ചങ്ങല തീർത്തു

ഈരാറ്റുപേട്ട: കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ - കാരക്കാട് പാലം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മീനച്ചിലാറിന് കുറുകെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പാർട്ടി കാരക്കാട് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ സുനിൽ കുമാർ സമരം ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡന്‍റ് ഫസൽ വെള്ളൂപ്പറമ്പ് അധ്യക്ഷത വഹിച്ചു. യൂസഫ് ഹിബ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എ. മുഹമ്മദ് ഹാഷിം, തൽഹ നദ്വി, അബ്ദുൽ കരീം, നിസാർ മൗലവി, സക്കീർ കറുകാഞ്ചേരി, അർഷദ്, നസീർ വെളിയത്ത്, കൗൺസിലർ അൻസാരി ഈലക്കം തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Welfare Party organizes human chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.