കോട്ടയം: കൃഷി ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് കാണിച്ച മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറിയെ പത്തുവർഷം കഠിനതടവിനും 95,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് വിജിലൻസ് കോടതി. ആർ. ശ്രീകുമാറിനെയാണ് വിജിലൻസ് എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി എം. മനോജ് ശിക്ഷിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2008ൽ പഞ്ചായത്തിലേക്ക് കൃഷി ഉപകരണങ്ങൾ വാങ്ങിയതിൽ പത്തനംതിട്ട റെയ്ഡ്കോയുടെ വ്യാജരസീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822 രൂപ തട്ടിയെന്നാണ് കേസ്.
ഇൻസ്പെക്ടർമാരായ അമ്മിണിക്കുട്ടൻ, കെ.എ. രമേശൻ, ആർ. മധു, സാജു വർഗീസ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി പി. കൃഷ്ണകുമാർ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ. പിള്ള, അഡ്വ. കെ.കെ. ശ്രീകാന്ത് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.