തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കാനിറങ്ങവേ ജീവൻപൊലിഞ്ഞ ജോയിയുടെ വാർത്തകൾ മാധ്യമങ്ങളിൽനിന്നും ശ്രദ്ധയിൽപെട്ട റോഷൻ .എസ്.എച്ച്, എയ്ഞ്ചൽ ലിനി ഡാനിയൽ എന്നിവരുടെ തലയിൽ ഉരുത്തിരിഞ്ഞ ആശയമാണ് ട്രാഷ് കലക്ടർ. കരയിലും വെള്ളത്തിലും ഒരുപോലെ മാലിന്യങ്ങൾ ശേഖരിക്കാൻ കഴിയുന്ന ട്രാഷ് കലക്ടർ നിരവധി തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതായി ഇവർ പറയുന്നു.
നിലവിൽ റിമോട്ടിൽ പ്രവർത്തിക്കുന്ന ഉപകരണം അപ്ഗ്രേഡേഷന് ശേഷം ബ്ലൂടൂത്തിൽ പ്രവർത്തിക്കാനാകും. കുറഞ്ഞ ചിലവിൽ ഏറെ ഈടുനിൽക്കുന്നതാണ് കണ്ടുപിടിത്തമെന്ന് ഇരുവരും അവകാശപ്പെടുന്നു. ആമയിഴഞ്ചാൻ പോലെരു ദുരന്തം ഇനി ആവർത്തിക്കരുതെന്ന മനസ്സോടെയാണ് ഇവർ ട്രാഷ് കലക്ടറിന് രൂപംനൽകിയത്. കഞ്ഞിക്കുഴി ഹോളിഫാമിലി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.