വാട്ടർ എ.ടി.എമ്മും പ്രവർത്തനരഹിതം; മെഡിക്കൽ കോളജിൽ കുടിവെള്ളം കിട്ടാക്കനി

പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ട്ട​ർ എ.​ടി.​എം

വാട്ടർ എ.ടി.എമ്മും പ്രവർത്തനരഹിതം; മെഡിക്കൽ കോളജിൽ കുടിവെള്ളം കിട്ടാക്കനി

ഗാ​ന്ധി​ന​ഗ​ർ: ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​​ രോ​ഗി​ക​ളെ​ത്തു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി. ര​ണ്ടാം വാ​ർ​ഡി​നും മൂ​ന്നാം വാ​ർ​ഡി​നും സ​മീ​പ​ത്താ​യി മു​മ്പ് കു​ടി​വെ​ള്ള​ത്തി​നാ​യി വാ​ട്ട​ർ ഫി​ൽ​റ്റ​ർ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഒ.​പി കൗ​ണ്ട​റി​ന്​ സ​മീ​പ​ത്തും നേ​ര​ത്തേ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഫാ​ർ​മ​സി​ക്ക്​ സ​മീ​പ​ത്ത് വാ​ട്ട​ർ എ.​ടി.​എം സം​വി​ധാ​ന​വു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​യെ​ല്ലാം ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

വി​വി​ധ ചി​കി​ത്സ​ക​ൾ​ക്കാ​യി പ്ര​തി​ദി​നം നി​ര​വ​ധി പേ​രാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ​ എ​ത്തു​ന്ന​ത്. ഒ​പ്പം വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന്​ രോ​ഗി​ക​ളും ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും കു​ടി​വെ​ള്ള ശേ​ഖ​ര​ണം വെ​ല്ലു​വി​ളി​യാ​ണ്.

പ​ല​രും കു​ടി​വെ​ള്ള​ത്തി​ന് ഹോ​ട്ട​ലു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ​ണം ന​ൽ​കി കു​പ്പി​വെ​ള്ളം വാ​ങ്ങു​ന്ന​വ​രും ഏ​റെ. കൈ​യി​ൽ കാ​ശി​ല്ലാ​ത്ത​വ​ർ ക്ലോ​റി​ൻ ചു​വ​യു​ള്ള ആ​ശു​പ​ത്രി​യി​ലെ പൈ​പ്പു​വെ​ള്ളം കു​ടി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന്​ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ പ​റ​യു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - Water ATM also non-functional; Drinking water in the medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.