കോട്ടയം: കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ചേർത്തുനിർത്തി കൂറ്റൻ നക്ഷത്രം. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിലാണ് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫിസിൽ നക്ഷത്രം സ്ഥാപിച്ചത്.
കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പതിഞ്ഞ 60 ഫോട്ടോകളാണ് ആലേഖനം ചെയ്തിരിക്കുന്നത്. വിവിധ മന്ത്രിസഭകളിൽ കെ.എം. മാണി സത്യപ്രതിജ്ഞ ചെയ്യുന്നതും ജോൺപോൾ രണ്ടാമൻ മാർപാപ്പക്കും മദർ തെരേസക്കും ഒപ്പമുള്ള ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് നക്ഷത്രം സ്ഥാപിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് എം ഉന്നതധികാര സമിതി അംഗം വിജി എം. തോമസ് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, പ്രഫ. ലോപ്പസ് മാത്യു, സാജൻ തൊടുക, ഷേയ്ക്ക് അബ്ദുല്ല, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ബിൻസൺ ഗോമസ്,സുനിൽ പയ്യപ്പള്ളി, മിദുലജ് മുഹമ്മദ്, സിജോ പ്ലാതോട്ടം, ആൽവിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.