ഇളങ്ങുളം: കൂരാലി-പള്ളിക്കത്തോട് റോഡിൽനിന്ന് ചെങ്ങളം ഭാഗത്തേക്ക് തിരിയുന്ന ഇളങ്ങുളം ഒട്ടയ്ക്കൽ ജങ്ഷനിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് നടപ്പുകാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായി. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവുകാഴ്ചയാണ്. അടുത്ത കാലത്ത് റോഡ് പുതുക്കിപ്പണിതതിനുശേഷമാണ് ഒട്ടയ്ക്കൽ ജങ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു.
നിർമാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നു. ജങ്ഷനിൽ കലുങ്ക് ഉണ്ടെങ്കിലും ഇതിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള ഓടയുമില്ല. ഇതുമൂലം മഴ വെള്ളം കവലയിൽ കെട്ടിക്കിടന്ന് റോഡിലൂടെ പരന്ന് ഒഴുകുകയാണ്. ഈ സമയം വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാരുടെയും ബസ് കാത്തുനിൽക്കുന്നവരുടെയും ദേഹത്ത് ചളിവെള്ളം തെറിക്കുന്നതും മഴക്കാലത്തെ പതിവുകാഴ്ചയായി മാറി. ഒട്ടയ്ക്കൽ ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.