മോഷണം നടന്നതിന്‍റെ സി.​സി ടി.​വി ദൃ​ശ്യം  

കടയുടെ വാതിൽ തകർത്ത്​ ഷൂസ്​ മോഷ്ടിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്റെ ചി​ല്ലു​വാ​തി​ൽ എ​റി​ഞ്ഞു​ട​ച്ച് മോ​ഷ​ണം. ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ സി​റ്റി ടൈ​ൽ പാ​ല​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ‘ഷൂ ​പ്ലാ​ന​റ്റ് ’ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ഖം മ​റ​ച്ച് റോ​ഡി​ലൂ​ടെ വ​ന്ന മൂ​ന്ന് യു​വാ​ക്ക​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രാ​ൾ ക​ല്ലു​ണ്ട് സ്ഥാ​പ​ന​ത്തി​ന്റെ വാ​തി​ലി​ൽ ര​ണ്ടു പ്രാ​വ​ശ്യം എ​റി​ഞ്ഞ്​ ചി​ല്ല ത​ക​ർ​ത്തു.

തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച് പ​ത്തോ​ളം ഷൂ​സ്​ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. 2500 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന​വ​യാ​ണ്​ മോ​ഷ​ണം പോ​യ​താ​യും വാ​തി​ൽ ത​ക​ർ​ന്ന​ത​ട​ക്കം അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞു. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - shoes were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.