കാഞ്ഞിരപ്പള്ളി: അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊടുവന്താനം കല്ലുങ്കൽ വീട്ടിൽ അൻസർ നിസാം (28), പാറക്കടവ് കുതിരംകാവിൽ വീട്ടിൽ നസീം ഈസ (30) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി കനകപ്പലം കാരിത്തോട് സ്വദേശി അറ്റകുറ്റപ്പണികൾക്കായി കോൺട്രാക്ട് എടുത്തിരുന്ന കൊടുവന്താനം ഭാഗത്തുള്ള അന്‍സാറിന്റെ ബന്ധുവിന്റെ വീട്ടിൽ എത്തിയ സമയം ഇവർ ഇവിടെയെത്തി വീട് പണിയുമായി ബന്ധപ്പെട്ട് ഇയാളെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ഇയാളുടെ പോക്കറ്റിൽ കിടന്ന 5000 രൂപയും, എ.ടി.എം കാർഡും, ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്ത് നിന്നും പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, സി.പി.ഒമാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.