ആന്‍റി ബയോട്ടിക്കുകളുടെ ദുരുപയോഗം; ബോധവത്​കരണവുമായി കുടുംബശ്രീയും

കോ​ട്ട​യം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ജ​ന​ങ്ങ​ളെ​യും സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ​മാ​സം 18 മു​ത​ൽ 24 വ​രെ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ അ​റി​യി​ച്ചു.

18ന്​ ​ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്. അ​ധ്യ​ക്ഷ​ന്മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​ത​ല സെ​മി​നാ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.

19ന്​ ​ആ​രോ​ഗ്യ​വ​കു​പ്പും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്ന് എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് അ​ധ്യ​ക്ഷ​മാ​ർ​ക്കും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ സാ​മൂ​ഹ്യ വി​ക​സ​ന​സ​മി​തി ക​ൺ​വീ​ന​ർ​മാ​ർ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്​ സം​ഘ​ടി​പ്പി​ക്കും. 21ന്​ ​എ​ല്ലാ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. 25 മു​ത​ൽ 30 വ​രെ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി സ്‌​കൂ​ൾ​ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​പ്ര​കാ​രം മാ​ത്രം വാ​ങ്ങാ​നും പൂ​ർ​ണ​മാ​യും കൃ​ത്യ​മാ​യും അ​വ ക​ഴി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം അ​നാ​വ​ശ്യ​മാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ കു​റി​ച്ചു​ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ​യി​ട​യി​ലും പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം.​ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ സ്ഥി​ര​മാ​യി മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അ​വ മ​രു​ന്നു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം നേ​ടി​യി​ട്ടു​ള്ള രോ​ഗാ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കു​ക​യും പി​ന്നീ​ട് സാ​ധാ​ര​ണ അ​ണു​ബാ​ധ​വ​ന്നാ​ൽ പോ​ലും മ​രു​ന്നു​ക​ൾ ഫ​ല​പ്ര​മ​ല്ലാ​താ​യി​ത്തീ​രു​കാ​യും ചെ​യ്യും. ഇ​ത് ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഇ​ല്ലാ​ത്ത ലോ​കം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. 

മൃ​ഗ​ങ്ങ​ൾ​ക്കും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ; ശ്ര​ദ്ധി​ക്ക​ണം

കോ​ട്ട​യം: ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മൃ​ഗ​ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ പ​ശു​ക്ക​ൾ​ക്ക് മ​രു​ന്നു​ന​ൽ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. മ​രു​ന്ന് ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ പാ​ലി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്കി​ന്‍റെ അം​ശം കാ​ണാ​നി​ട​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ൽ ക​റ​ക്കു​ന്ന പാ​ൽ വി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. കോ​ഴി, താ​റാ​വ് എ​ന്നി​വ​ക്ക് രോ​ഗം വ​രാ​തി​രി​ക്കാ​ൻ ന​ൽ​കു​ന്ന ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ​ ഇ​റ​ച്ചി​യി​ലൂ​ടെ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ​ത്തി​നി​ട​യാ​ക്കും. അ​ണു​ബാ​ധ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ലാ​യി മൃ​ഗ​ങ്ങ​ൾ​ക്കും മ​ത്സ്യ​കൃ​ഷി​യി​ലും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. അ​ണു​ബാ​ധ​യു​ണ്ടാ​യാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്ര​മാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ മൃ​ഗ​ങ്ങ​ൾ​ക്കും ന​ൽ​കേ​ണ്ട​ത്.

Tags:    
News Summary - Misuse of Antibiotics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.