കൊ​യ്ത്ത് യ​ന്ത്രം ക​യ​റ്റി​വി​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​യ്ത്ത്​ പ്ര​തി​സ​ന്ധി​യി​ലാ​യ ഏ​ഴേ​ക്ക​ർ പാ​ട​ത്ത് ക​ർ​ഷ​ക​ൻ അ​ജി​മോ​ൻ

കൊയ്ത്ത് യന്ത്രം കയറ്റിവിട്ടു; കൃഷിക്കാർ അവതാളത്തിൽ

വൈ​ക്കം: സ​മീ​പ പാ​ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് കൊ​യ്ത്ത് യ​ന്ത്രം പാ​ട​ശേ​ഖ​ര സ​മി​തി ക​യ​റ്റി​വി​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​ഴേ​ക്ക​ർ കൊ​യ്തെ​ടു​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ൻ വ​ല​യു​ന്നു.

വൈ​ക്കം ത​ല​യാ​ഴം തോ​ട്ട​കം ക​ള​പ്പു​ര​യ്ക്ക​ൽ​ക്ക​രി​യി​ൽ കൃ​ഷി​യി​റ​ക്കി​യ പാ​ല​യ്ക്ക​ത്ത​റ അ​ജി മോ​നാ​ണ് വി​ള​വെ​ടു​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ​ർ​ക്കാ​ർ മി​ച്ച​ഭൂ​മി​യാ​യ ഏ​ഴേ​ക്ക​ർ 75,001 രൂ​പ​ക്കാ​ണ് അ​ജി​മോ​ൻ ലേ​ല​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത​ത്. 50 ഏ​ക്ക​ർ വ​രു​ന്ന ക​ള​പ്പു​ര​യ്ക്ക​ൽ ക​രി​യി​ൽ 47 ക​ർ​ഷ​ക​രാ​ണു​ള്ള​ത്. കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ട് 10 ദി​വ​സം ക​ഴി​ഞ്ഞു. അ​ജി​മോ​ന്‍റെ പാ​ട​ത്തി​ൽ കൊ​യ്യാ​തെ കൊ​യ്ത് യ​ന്ത്രം ച​ങ്ങാ​ട​ത്തി​ൽ ക​യ​റ്റി​യാ​ണ് മ​റു​വ​ശ​ത്ത് കൊ​യ്യാ​ൻ കൊ​ണ്ടു​പോ​യ​ത്. ആ ​കൊ​യ്ത്ത് യ​ന്ത്രം ക​യ​റ്റി ഇ​റ​ക്കു​കൂ​ലി ന​ൽ​കി പാ​ട​ത്തെ​ത്തി​ക്കാ​ൻ 37,000 രൂ​പ ചെ​ല​വ് വ​രും.

പാ​ട​ശേ​ഖ​ര സ​മി​തി പാ​ട​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ചാ​ലി​ൽ മു​ട്ടി​ട്ടും വെ​ള്ള​മെ​ത്തി​ക്കാ​ത്ത സ്ഥി​തി ഉ​ണ്ടാ​ക്കി​യ​തും​മൂ​ലം ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത​ത് വി​ള​വ് കു​റ​ച്ച​താ​യി അ​ജി​മോ​ൻ ആ​രോ​പി​ക്കു​ന്നു.

കൊ​യ്ത്ത് യ​ന്ത്രം കൊ​ണ്ടു​പോ​യ​തി​നെ തു​ട​ർ​ന്ന് വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യ​തി​ൽ കൃ​ഷി​ഭ​വ​നി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ജി​മോ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പാ​ട​ശേ​ഖ​ര​ത്തി​ലെ പൊ​തു​ചെ​ല​വാ​യി ന​ൽ​കാ​നു​ള്ള തു​ക അ​ജി​മോ​ൻ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തു​മൂ​ല​മാ​ണ് നി​സ്സ​ഹ​ക​ര​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി പി.​ജി. ബേ​ബി പ​റ​ഞ്ഞു.

നെ​ല്ല് വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് പി.​ആ​ർ.​എ​സ് എ​ഴു​തി ക​ഴി​യു​മ്പോ​ഴാ​ണ് പൊ​തു​ചെ​ല​വ് ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ 10,000 രൂ​പ ന​ൽ​കി​യെ​ന്നും നെ​ല്ലി​ന്‍റെ വി​ല​യി​ന​ത്തി​ൽ പാ​ട​ശേ​ഖ​ര സ​മി​തി ത​നി​ക്ക് പ​ണം ത​രാ​നു​ണ്ടെ​ന്നും അ​ജി​മോ​ൻ പ​റ​യു​ന്നു.

Tags:    
News Summary - Harvesting machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.