ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ മൗണ്ട് റെനോക് കീഴടക്കി ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഫഹദ്. സമുദ്ര നിരപ്പിൽനിന്ന് 16,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടി 14 ദിവസങ്ങൾ നീണ്ട പർവതാരോഹനത്തിന് ശേഷമാണ് മുഹമ്മദ് കീഴടക്കിയത്.
നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ കീഴേടത്ത് സാലിയുടെയും സുഹദയുടെയും മൂത്തമകനായ ഫഹദ് (28) ഒക്ടോബർ 11നാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയിനറായ ഫഹദ് നേരത്തേയും പർവതം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരമുള്ള കേദാർകന്ദ സഹായമില്ലാതെയാണ് അന്ന് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.