പാലാ: പാലാ ഡിപ്പോയിൽനിന്ന് തെങ്കാശിക്ക് പുതിയ അന്തർസംസ്ഥാന സർവിസിന് തുടക്കം. പുതിയ സർവിസ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം കോയമ്പത്തൂരിലേക്ക് അടുത്തദിവസം തന്നെ പുതിയ മറ്റൊരു സർവിസ് കൂടി തുടങ്ങുമെന്നും എം.എൽ.എ പറഞ്ഞു.
നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, എ.ടി.ഒ ഷിബു, സജി മഞ്ഞക്കടമ്പിൽ, ജയ്സൺ മാന്തോട്ടം, സാജൻ ആലക്കുളം, പ്രശാന്ത് നന്ദകുമാർ എന്നിവർ സംസാരിച്ചു.
പാലായിൽനിന്ന് ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവിസാണിത്. പ്രഥമ സർവിസ് രാവിലെ 7.30ന് പുറപ്പെടും. വ്യാഴാഴ്ച പുതിയ സർവിസ് മൂന്നിന് പുറപ്പെടും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ടവഴി രാത്രി 8.55ന് തെങ്കാശിയിൽ എത്തും.
തുടർന്ന് പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.25ന് തിരികെ പാലായിൽ എത്തിച്ചേരും. 213 രൂപയാണ് ടിക്കറ്റ് ചാർജ്. മാണി സി. കാപ്പൻ എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് പുതിയ സർവിസിന് കെ.എസ്.ആർ.ടി.സി തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.