ആ​ൽ​ബി​ൻ ജോ​യി​സ്

സ്ത്രീ​ക​ളെ കടന്നുപിടിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​ലാ: ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചാ​മം​പ​താ​ൽ ഇ​ട​പ്പാ​ടി ക​രോ​ട്ട് വീ​ട്ടി​ൽ ആ​ൽ​ബി​ൻ ജോ​യി​സി​നെ (20) യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ട​ന്നു​പോ​കു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി ഇ​വരെ ക​ട​ന്നു​പി​ടി​ച്ച് ഞൊ​ടി​യി​ട​യി​ൽ സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യി മ​റ്റ്​ സ്ത്രീ​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പാ​ലാ എ​സ്.​എ​ച്ച്.​ഒ ജോ​ബി​ൻ ആ​ന്റ​ണി, എ.​എ​സ്.​ഐ അ​ഭി​ലാ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, സ​ജി​ത്ത്, അ​നൂ​പ് സി.​ജി., അ​രു​ൺ സി.​എം., ശ്യാം ​എ​സ്.​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Young man arrested for assaulting women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.