നിലത്തിരുന്ന് ജോലിചെയ്ത് പ്രതിഷേധിച്ച് വി.ഇ.ഒ

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ല​ത്തി​രു​ന്ന് ജോ​ലി​ചെ​യ്ത് വി.​ഇ.​ഒ.​ആ​ൻ​സി ജോ​സ​ഫി​ന്‍റെ പ്ര​തി​ഷേ​ധം. വി.​ഇ.​ഒ​മാ​രു​ടെ ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സേ​ര​യി​ൽ ഇ​രി​ക്കാ​തെ നി​ല​ത്തി​രു​ന്നാ​ണ് ഫ​യ​ൽ നോ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വി.​ഇ.​ഒ​മാ​രു​ടെ സ​മ​രം സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​ടെ കീ​ഴി​ൽ ശ​മ്പ​ളം മാ​റു​ക​യും ഹാ​ജ​ർ​ബു​ക്ക് സ്വ​ന്ത​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന വി.​ഇ.​ഒ​മാ​ർ ഇ​നി​മു​ത​ൽ ജോ​ലി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​യോ​ഗി​ച്ച് ജോ​ലി നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ള്ളി​യാ​ഴ്ച ക​രി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ഹാ​ജ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണെ​ങ്കി​ലും ശ​മ്പ​ളം മാ​റി​ന​ൽ​കു​ന്ന​ത് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​ർ ത​ന്നെ​യാ​വും. എ​ന്നാ​ൽ പ​ഴ​യ​രീ​തി ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് വി.​ഇ.​ഒ​മാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - VEO protested by sitting on the ground to working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.