പൊൻകുന്നം: കോഴിത്തീറ്റ ചാക്കുകളുമായി വന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് മണിമലയാറ്റിലേക്ക് പതിച്ചു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപം തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ആദ്യം തിട്ടയിൽ റബർ മരത്തിൽ തടഞ്ഞുനിന്നെങ്കിലും മരം കടപുഴകി ലോറി ആറ്റിലേക്ക് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.