കോട്ടയം: റബർ വിലയിൽ രണ്ടാഴ്ചക്കുശേഷം നേരിയ ഉണർവ്. കഴിഞ്ഞ ആഴ്ച റബർ ഷീറ്റ് വില കിലോക്ക് 180-182 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍, ശനിയാഴ്ച 190 രൂപക്കുവരെ കോട്ടയത്ത് വ്യാപാരം നടന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ജൂണ്‍ പത്തിനാണ് റബര്‍ വില 200 കടന്നത്. ആ മുന്നേറ്റം ആഗസ്റ്റ് ഒമ്പതിന് 247 രൂപയിലെത്തി റെക്കോഡ്കുറിച്ചു. എന്നാല്‍, പിന്നീട് വില കുത്തനെ ഇടിഞ്ഞ് 180 രൂപയിലേക്ക് എത്തുകയായിരുന്നു. വന്‍കിട വ്യാപാരികള്‍ കൂടുതലായി ഷീറ്റ് വാങ്ങുന്നതാണ് വില ഉയരാൻ കാരണം. എന്നാല്‍ ടയര്‍ കമ്പനികള്‍ സജീവമായി രംഗത്തിറങ്ങിയിട്ടില്ല.
അതേസമയം, ലാറ്റക്സ്, ഒട്ടുപാല് വിലയിൽ നേരിയ വര്‍ധനയുണ്ട്. ലാറ്റക്സ് കഴിഞ്ഞ ദിവസങ്ങളില്‍ 150-160 രൂപക്ക് വരെ വാങ്ങിയതായാണ് വിവരം. ഒട്ടുപാല് വില 120 രൂപയില്‍ നിന്ന് 130ലേക്ക് മുന്നേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.