ത​ല​യോ​ല​പ്പ​റ​മ്പ് ക​ന്നു​കാ​ലി വ​ന്ധ്യ​ത നി​വാ​ര​ണ മേ​ഖ​ലാ റ​ഫ​റ​ൽ​കേ​ന്ദ്ര​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കു​ന്നു

മുഴുവൻ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ്​ ലഭ്യമാക്കും -മന്ത്രി

ത​ല​യോ​ല​പ്പ​റ​മ്പ്: വീ​ട്ടു​മു​റ്റ​ത്ത്​ സേ​വ​നം കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ബ്ലോ​ക്കി​ലും വെ​റ്റ​റി​ന​റി ആം​ബു​ല​ൻ​സ്​ ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക​ന്നു​കാ​ലി വ​ന്ധ്യ​ത നി​വാ​ര​ണ മേ​ഖ​ല റ​ഫ​റ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ല​യോ​ല​പ്പ​റ​മ്പ് ലൈ​വ്സ്റ്റോ​ക് ഫെ​ർ​ട്ടി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്​ സെ​ന്‍റ​ർ കാ​മ്പ​സി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​ട്ടും പാ​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യി​ൽ രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്താ​ൻ കേ​ര​ള​ത്തി​നാ​യി. മി​ൽ​മ​യു​ടെ ക​ണ​ക്കി​ൽ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലെ​ത്താ​ൻ പ്ര​തി​ദി​നം ര​ണ്ടു​ല​ക്ഷം ലി​റ്റ​ർ പാ​ലി​ന്‍റെ കു​റ​വു​ണ്ട്. പ​ശു​ക്ക​ൾ മ​രി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം ഈ​മാ​സം 22ന് ​ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ലെ ക​ന്നു​കാ​ലി പ്ര​ജ​ന​ന ന​യ​ത്തി​ന് സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ ജ​നി​ത​ക ശാ​സ്ത്ര​ജ്ഞ​നും കെ.​എ​ൽ.​ഡി ബോ​ർ​ഡ് മു​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സി.​ടി. ചാ​ക്കോ​യെ മ​ന്ത്രി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സി.​കെ. ആ​ശ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എ​ൽ.​ഡി ബോ​ർ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. രാ​ജീ​വ്, വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​കെ. ര​ഞ്ജി​ത്ത്, ത​ല​യോ​ല​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ൻ. ഷാ​ജി​മോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ലി​സ​മ്മ ജോ​സ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, ത​ല​യോ​ല​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​ടി. ജ​യ​മ്മ, കെ.​പി. ഷാ​നോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം ഷി​ജി വി​ൻ​സെ​ന്‍റ്, എ.​എം. അ​നി ചെ​ള്ളാ​ങ്ക​ൽ, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ, കെ.​എ​ൽ.​ഡി.​ബി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ടി.​സ​ജീ​വ്കു​മാ​ർ, വൈ​ക്കം ബ്ലോ​ക്ക് എ​ക്സ്റ്റെ​ൻ​ഷ​ൻ ഓ​ഫി​സ​ർ വി. ​സു​നി​ത, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​സെ​ൽ​വ​രാ​ജ്, സാ​ബു പി. ​മ​ണ​ലൊ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ന്ദ്ര​ത്തി​ൽ തു​ട​ക്ക​ത്തി​ൽ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഉ​ദ​യ​നാ​പു​രം, ചെ​മ്പ്, വൈ​ക്കം, ടി.​വി​പു​രം, ത​ല​യാ​ഴം, മ​റ​വ​ൻ​തു​രു​ത്ത്, വെ​ച്ചൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ത​ല​യോ​ല​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​യും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന കേ​സു​ക​ളാ​കും ഇ​വി​ടെ പ​രി​ഗ​ണി​ക്കു​ക. വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി സേ​വ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് സം​വി​ധാ​നം.

Tags:    
News Summary - Veterinary ambulance will be made available in the entire block - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.