കോട്ടയം: ഹൈകോടതി നിർദേശപ്രകാരം നഗരത്തിലെ ആകാശപ്പാതയുടെ ബലപരിശോധനക്ക് തുടക്കം. ചെന്നൈ ഐ.ഐ.ടിയിൽനിന്നുള്ള നാലംഗ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങളുടെ പരിശോധന നടക്കുന്നത്. ആകാശപ്പാതയിലെ ഇരുമ്പ് ചട്ടക്കൂടിന്റെ ജോയന്റുകളുടെ ഉറപ്പ്, തൂണുകളുടെ തിക്നെസ്, ഉയരം, അളവുകൾ തുടങ്ങിയവയും തുരുമ്പ് ബാധിച്ചോ, നിർമിതി നാശാവസ്ഥയിലാണോ, നിർമാണത്തിൽ അപാകതയുണ്ടോ തുടങ്ങിയ കാര്യങ്ങളുമാണ് പരിശോധിക്കുക.
പ്രാഥമിക പരിശോധനയിൽ കാര്യമായ തുരുമ്പുള്ളതായി കാണുന്നില്ലെങ്കിലും വിശദ പരിശോധനക്കു ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്നാണ് പരിശോധന സംഘത്തിന്റെ നിഗമനം.
നഗരത്തിലെ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ രാത്രി 10 മുതലാണ് പരിശോധന. ഇതിനായി നാലുദിവസം രാത്രി 10 മുതൽ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.