വൈക്കം: കുളത്തിൽ വളർത്തിയിരുന്ന കരിമീനുകൾ കൂട്ടമായി ചത്തുപൊങ്ങി. ഉദയനാപുരം പഞ്ചായത്ത് വടക്കേമുറി നെടിയേഴത്ത് ജയശങ്കറിന്റെ മത്സ്യകൃഷി കുളത്തിലെ കരിമീനുകളാണ് ചത്തത്.
ദീർഘകാലമായി മത്സ്യകൃഷി നടത്തുന്ന കർഷകനാണ് ജയശങ്കർ. ഇക്കുറി 500 കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. നാലുമാസത്തെ വളർച്ചയിൽ 250 ഗ്രാമുള്ള മത്സ്യങ്ങളാണ് പെട്ടെന്ന് ചത്തുപൊങ്ങിയത്. വിഷപ്രയോഗം മൂലമാണ് ഇവ ചത്തതെന്ന് ചൂണ്ടിക്കാട്ടി ജയശങ്കർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ജയശങ്കർ പറയുന്നു. ഓരോ വർഷവും പലതരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരീക്ഷണം നടത്തി വിജയംകൊയ്ത ആളാണ് ജയശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.