വൈക്കം: നഗരസഭയിലെ 21, 22, 23 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മടിയത്തറ-പോളശ്ശേരി റോഡ് തകർച്ചയിൽ. റോഡിൽ കുഴികൾ നിറഞ്ഞതോടെ യാത്ര ദുഷ്കരമായി. വിദ്യാർഥികൾ അടക്കം നൂറുകണക്കിനുപേർ ആശ്രയിക്കുന്ന റോഡാണിത്.
കോവിലകത്തുംകടവ് മത്സ്യ മാര്‍ക്കറ്റ്, ലിസ്യൂസ് ഇംഗ്ലീഷ് സ്കൂള്‍, വൈക്കം ടൗണ്‍, നടേല്‍പ്പള്ളി, പോളശ്ശേരി ദേവീ ക്ഷേത്രം, വെസ്റ്റ് മടിയത്തറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാക്കനേഴത്ത് ദേവീ ക്ഷേത്രം, താലൂക്ക് ഗവ. ആയ്യുർവേദ ആശുപത്രി, വാര്‍വിന്‍ സ്കൂള്‍ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നാട്ടുകാര്‍ പലവട്ടം പരാതിയും നൽകിയിരുന്നു.
മടിയത്തറ-കാരയില്‍-ആയ്യുർവേദ ആശുപത്രി റോഡിലെ കലുങ്ക് പുനര്‍നിർമാണത്തിനായി പൊളിച്ചുമാറ്റിയതോടെ ഈ റോഡിനെ ആശ്രയിച്ചിരുന്നവർ മടിയത്തറ-പോളശ്ശേരി റോഡിലൂടെയാണ് പോകുന്നത്. ഇവർക്കും റോഡിന്റെ തകർച്ച ഇരട്ടി ദുരിതമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.