വൈക്കം: വേമ്പനാട്ടുകായലിൽ നേരേകടവ് ഭാഗത്ത് പോള തിങ്ങിയത് ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസ്സമായി. കായലിെൻറ വീതി കുറഞ്ഞ ഇവിടെ 10 മിനിറ്റിൽ താഴെ സമയമെടുത്താണ് നേരേകടവ് -മാക്കേക്കടവ് ചങ്ങാടം മറുകരയിലെത്തിയിരുന്നത്. ഇപ്പോൾ പോള കനത്തതോടെ ഇരട്ടി സമയമെടുത്താണ് ചങ്ങാടം ജെട്ടിയിലടുക്കുന്നത്. പോള ബോട്ടിെൻറ പ്രൊപ്പല്ലറിൽ കുടുങ്ങി യന്ത്രതകരാറും പതിവാകുകയാണ്. കക്ക വാരൽ തൊഴിലാളികൾക്കും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്കും ചെറുവള്ളങ്ങൾ തുഴഞ്ഞുപോകാനാവാത്ത സ്ഥിതിയാണ്.
മത്സ്യത്തൊഴിലാളികളുടെ വലകളിൽ പോളകുടുങ്ങി വല നശിക്കുന്നത് തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലകളിലെ പാടശേഖരങ്ങളിൽ വളർന്നുതിങ്ങുന്ന പോള കൃഷിക്കായി നിലമൊരുക്കാൻ പുറംതള്ളുമ്പോൾ കായലിലേക്കു ഒഴുകിയെത്തുകയാണ്.
വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പോള ജൈവവളവും മൂല്യവർധിത ഉൽപന്നങ്ങളുമാക്കി മാറ്റുന്ന പദ്ധതികൾ തുടങ്ങാൻ സർക്കാർ ആലോചിച്ചെങ്കിലും പ്രാവർത്തികമായില്ല. ജലാശയങ്ങളെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് മത്സ്യ, കക്ക തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിന് പോള നീക്കേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാരികളുമായി കായൽ സവാരിക്കെത്തുന്ന ഹൗസ് ബോട്ടുകൾക്കും ശിക്കാരി വള്ളങ്ങൾക്കും പോള തടസ്സമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.