ചാമംപതാൽ: മരത്തിൽനിന്ന് വീണ് തളർന്നുകിടപ്പിലായ വാഴൂർ മഠത്തിൽ കബീർ ഉദാരമനസ്‌കരുടെ കരുണ തേടുന്നു. നിത്യവൃത്തിക്ക് വഴിയില്ലാത്ത കുടുംബം കബീറിെൻറ ചികിത്സക്കായി ഉള്ളതുമുഴുവൻ പണയപ്പെടുത്തി. പാലിയേറ്റിവ് പരിചരണം മാത്രമാണിപ്പോൾ ലഭിക്കുന്ന ഏകസഹായം.
മരുന്നിനും ഭക്ഷണത്തിനും ചിലർ സഹായിക്കുന്നുമുണ്ട്. അഞ്ചുവർഷം മുമ്പ് മരത്തിൽനിന്ന് വീണ് തളർച്ച ബാധിച്ചതാണ്. പ്രാഥമിക കൃത്യനിർവഹണത്തിന് പോലും ആരെയെങ്കിലും ആശ്രയിക്കണം. വീൽചെയർ ഇല്ലാത്താതിനാൽ കട്ടിലിൽ തന്നെയാണ്. സ്വന്തം ആവശ്യങ്ങൾക്ക് മറ്റാരെയും ബുദ്ധിമുട്ടിക്കാതെ സഞ്ചരിക്കുന്നതിന് മോട്ടോർ ഘടിപ്പിച്ച വീൽചെയർ വാങ്ങണമെന്നാണ് ആഗ്രഹം.
കബീറിന് ഉദാരമതികളുടെ സഹായം ലഭിച്ചെങ്കിലേ തുടർചികിത്സയും പുതുജീവിതവും ഉണ്ടാവുകയുള്ളൂവെന്ന് പഞ്ചായത്ത് അംഗം ഷാനിദ അഷ്റഫ് പറഞ്ഞു. ചാമംപതാൽ എസ്.ബി.ഐയിൽ സഹായം തേടി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-67377418002, ഐ.എഫ്.സി കോഡ്-0070417.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.