എം.എസ്‌. ബാബുരാജ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്​: സംഗീതസംവിധായകൻ എം.എസ്‌. ബാബുരാജ് അനുസ്മരണവേദി എർപ്പെടുത്തിയ എം.എസ്. ബാബുരാജ് പ്രതിഭ പുരസ്കാരങ്ങൾക്ക് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ, ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് (ഡൽഹി) നാഷനൽ വൈസ് ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, സപര്യ കലാക്ഷേത്ര പ്രിൻസിപ്പലും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീൺ എന്നിവരെ തെരഞ്ഞെടുത്തു. 10,001 രൂപ അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഷോർട്ട് ഫിലിം സംവിധായകൻ: കലന്തൻ ബഷീർ (ട്രാക്ക്), മ്യൂസിക്കൽ വിഡിയോ ആൽബം സംവിധായകൻ: സുധീകൃഷ്ണൻ (എന്‍റെ മാത്രമായ്), ഡോക്യുമെന്‍ററി നിർമാതാവ്: ജെഷീദ ഷാജി (സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം), ഗാനരചയിതാക്കൾ: രഘുനാഥൻ കൊളത്തൂർ, സുരേന്ദ്രൻ കൂത്താളി (വിവിധ സംഗീത ആൽബങ്ങൾ), മോളി ജോർജ് പാലക്കുഴി (കഥാസമാഹാരം: മൈ ഹാർട്ട്), തമ്പാൻ മേലാചാരി (കവിതാസമാഹാരം: പുരനിറഞ്ഞ പുതുമണവാളൻ), ജീവകാരുണ്യപ്രവർത്തക: കെ.സി. നിർമല വണ്ടൂർ, ഫോട്ടോഗ്രാഫർ സുമേഷ് ബാലുശ്ശേരി, ചിത്രകാരൻ മനോജ് പൂളക്കൽ എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായതായി അനുസ്മരണവേദി അറിയിച്ചു. മേയ് 28ന് രാവിലെ 11ന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.