പുസ്തക പ്രകാശനം

നാദാപുരം: നാട്ടൊരുമ ആവോലത്തിന്റെ നേതൃത്വത്തിൽ വി. രാജലക്ഷ്മി ടീച്ചറുടെ ഇയ്യങ്കോടിന്റെ ഇടവഴികളിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ജയചന്ദ്രൻ മൊകേരി പ്രകാശനം നിർവഹിച്ചു. ഡോ. കെ.പി. സൂപ്പി ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ കെ. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരി പുസ്തകപരിചയം നടത്തി. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസ്, പ്രകൃതിവിഭവങ്ങൾകൊണ്ട് ശിൽപങ്ങൾ പണിയുന്ന കലാകാരൻ ടി.പി. ചന്ദ്രൻ എന്നിവരെ രാജഗോപാലൻ കാരപ്പറ്റ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.