'സാങ്കേതിക വിദ്യാഭ്യാസസ്ഥാപനം അനുവദിക്കണം'

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനം ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വട്ടോളിയിൽ വി.പി. കേളപ്പൻ നഗറിൽ ജില്ല എക്സിക്യൂട്ടിവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. സി. നാരായണൻ പതാക ഉയർത്തി. ടി. സുരേന്ദ്രൻ, ഹരികൃഷ്ണ സുരേഷ്, കെ.എം. പ്രിയ തുടങ്ങിയവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി. സുരേഷ് ബാബു, കെ.പി. പവിത്രൻ, എം.പി. കുഞ്ഞിരാമൻ, കെ.കെ. മോഹൻദാസ്, പി. ഭാസ്കരൻ, വി.വി. പ്രഭാകരൻ, എം.പി. ദിവാകരൻ, എ. സന്തോഷ്, വി.പി. നാണു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി വി.വി. പ്രഭാകരനെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.