കുറ്റ്യാടി ടൗണിലെ ഓവുചാൽ നവീകരണം ഉടൻ പൂർത്തിയാക്കണം

കുറ്റ്യാടി: കൊല്ലത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന കുറ്റ്യാടി ടൗണിലെ ഓവുചാൽ നവീകരണപ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു കോടിയിലധികം രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തി ഇത്രയും കാലമായിട്ടും പൂർത്തിയാക്കാത്തത് ആയിരത്തോളം വ്യാപാരികളെയും ഇടപാടുകരെയും യാത്രക്കാരെയും പ്രയാസത്തിലാക്കുന്നതാണ്. ജില്ല സെക്രട്ടറി ഭാസ്കരൻ അലങ്കാർ ഉദ്ഘാടനം ചെയ്തു. ഏരത്ത് ഇഖ്‌ബാൽ, മണ്ഡലം പ്രസിഡന്റ് പറമ്പത്ത് നാണു, കെ.പി. കുഞ്ഞബ്ദുല്ല, ഒ.വി. ലത്തീഫ്, വി.ജി. ഗഫൂർ, കൃഷ്ണൻ പൂളത്തറ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.വി. ലത്തീഫ്‌ (പ്രസി), വി.ജി. ഗഫൂർ (ജന. സെക്ര), കൃഷ്ണൻ പൂളത്തറ (ട്രഷ), ജമാൽ കിളയിൽ, എസ്. അബ്ബാസ്, നൗഷാദ്, കെ. യൂനുസ്, സമീർ പൂവ്വത്തിങ്കൽ, ജമാൽ പോതുകുനി, രാജൻ വില്യാപ്പള്ളി, പി.പി. ആലിക്കുട്ടി, പി. പ്രമോദ് കുമാർ, ടി.എം. അൻവർ, കെ.പി. വിജീഷ്, എ.കെ. രാധാകൃഷ്ണൻ (സഹഭാരവാഹികൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.