സിവിക്​ ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

കോഴിക്കോട്: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യഹരജി​ ജില്ല കോടതി ആഗസ്റ്റ്​ 10​ലേക്ക്​​ മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ്​​ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ കേസ്​ മാറ്റിയത്​. പരാതിക്കാരിക്കുവേണ്ടി പ്രത്യേക അഭിഭാഷകനായി അഡ്വ. പി. രാജീവ്​ ഹാജരായി. മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാവുന്നതുവരെ പ്രതിയെ അറസ്റ്റ്​ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ആദ്യ കേസിൽ അറസ്റ്റ്​ ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട്​ ആൾ ജാമ്യമനുവദിക്കണമെന്ന്​ കോടതി നിർദേശിച്ചിരുന്നു​​. പ്രതിക്കായി അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവർ ഹാജരായി. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. ആദ്യകേസ്​ യുവ കവയിത്രിയുടെ പരാതിയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.