സരോവരം കളിപ്പൊയ്കയിൽ ഇന്നുമുതൽ ബോട്ടുകളിറങ്ങും

കോ​ഴി​ക്കോ​ട്: ജി​ല്ല ടൂ​റി​സം പ്ര​​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള സ​രോ​വ​രം ബ​യോ പാ​ർ​ക്കി​ൽ ശി​ശു​ദി​നം മു​ത​ൽ വീ​ണ്ടും ബോ​ട്ടു​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്ത​ല​ത്തി​ൽ ഒ​ന്ന​ര​ക്കൊ​ല്ലം മു​മ്പാ​ണ് സ​രോ​വ​രം ക​ളി​പ്പൊ​യ്ക​യി​ലെ ബോ​ട്ട് സ​വാ​രി നി​ർ​ത്തി​വ​ച്ച​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കീ​ട്ട് 5.30 വ​രെ​യാ​ണ് ബോ​ട്ടിം​ഗ് സ​മ​യം.

മു​തി​ര്‍ന്ന​വ​ര്‍ക്ക് 70 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 40 രൂ​പ​യു​മാ​ണ് നി​ര​ക്ക്. പെ​ഡ​ല്‍ ബോ​ട്ടു​ക​ളാ​ണ് പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ടി​ത്തു​ട​ങ്ങു​ക. അ​ഞ്ച് ബോ​ട്ടു​ക​ളാ​ണ് ക​രാ​റു​കാ​ർ സ​വാ​രി​ക്കാ​യി ഒ​രു​ക്കി​യ​ത്. നാ​ലു​പേ​ർ ക​യ​റു​ന്ന നാ​ല് ബോ​ട്ടും ര​ണ്ടു​പേ​ർ ക​യ​റു​ന്ന മ​റ്റൊ​രു ബോ​ട്ടു​മാ​ണ് ഒ​രു​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ​യും ത​ണ്ണീ​ര്‍ത്ത​ട​ങ്ങ​ളു​ടെ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ സ​രോ​വ​രം ബ​യോ​പാ​ര്‍ക്കി​ലെ മു​ഖ്യ ആ​ക​ർ​ഷ​ക​മാ​ണ് ബോ​ട്ട് സ​ർ​വി​സ്.

മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ മു​ഖ്യ വി​നോ​​ദ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ സ​രോ​വ​രം ക​ളി​പ്പൊ​യ്​​ക​യു​ടെ തീ​ര​ങ്ങ​ളി​ൽ വ​ഞ്ചി​ക​ള​ടു​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​വും നി​പ, കോ​വി​ഡ് മ​ഹാ​മാ​രി​ക​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി ഉ​ല്ലാ​സ ബോ​ട്ട്​ സ​ർ​വി​സ്​ അ​ല​ങ്കോ​ല​മാ​യി​രു​ന്നു. നേ​ര​ത്തേ ബോ​ട്ടു​ക​ൾ കു​റ​ച്ച് ദി​വ​സം ഇ​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ക​ളി​പ്പൊ​യ്ക​യി​ലെ വെ​ള്ളം മ​ലി​ന​മാ​യ​തും പ്ര​ശ്ന​മാ​യി​രു​ന്നു. ച​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​ത്​ നേ​ര​ത്തേ ബോ​ട്ടി​ൽ ക​യ​റു​ന്ന​വ​ർ​ക്ക്​ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​രു​ന്നു.

ക​നോ​ലി ക​നാ​ലി​ൽ നി​ന്ന്​ വേ​ലി​യേ​റ്റ​ത്തി​ന്​ മാ​ലി​ന്യം കു​ത്തി​യൊ​ഴു​കു​ന്ന​തി​ന്​ ക​നാ​ൽ വൃ​ത്തി​യാ​ക്കി​ത​തോ​ടെ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ഒ​ഴു​ക്ക്​ കു​റ​ഞ്ഞ​തി​നാ​ൽ വെ​ള്ളം വൃ​ത്തി​കേ​ടാ​വു​ന്ന​ത്​ തു​ട​രു​ന്നു​ണ്ട്. ബോ​ട്ട്​ കാ​ത്തി​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​വും മ​റ്റും ന​ന്നാ​ക്കി​യ​താ​യും ക​ളി​പ്പൊ​യ്ക​യി​ലെ മ​ലി​ന ജ​ലം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Boat-Sarovaram-Kalipoyka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.