മഞ്ചേശ്വരം: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സുന്നി സംഘടന സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമായിരുന്ന ഉപ്പള മണ്ണംകുഴി ഹൗസിൽ (75) നിര്യാതനായി. വാർധക്യസഹജമായ അസുഖം മൂലം പത്ത് ദിവസത്തോളമായി മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്ത്യം. നിരവധി സുന്നി സ്ഥാപനങ്ങളുടെയും സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സുന്നി മഹല്ല് ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ്, മണ്ണംകുഴി മുന്‍ ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം നിരവധി ജീവകാരുണ്യ- സന്നദ്ധ സംഘടനകളുടെ നേതൃ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. നിലവില്‍ ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്, എം.സി.സി, നേർവഴി ഇസ്ലാമിക് സെന്റർ എന്നീ സംഘടനകളുടെ ഉപദേശക സമിതി ചെയര്‍മാനായിരുന്നു. പരേതരായ മമ്മുഞ്ഞി-ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അബ്ദുല്ല ഹാജി (സംസം ഹോട്ടൽ തിരുവനന്തപുരം), പരേതരായ യൂസഫ് ഹാജി, അബ്ദുൽ റഹ്മാൻ, കുഞ്ഞാലിമ്മ, ഖദീജമ്മ. ഫോട്ടോ അടിക്കുറിപ്പ്: മരിച്ച ലണ്ടൻ മുഹമ്മദ് ഹാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.