വടകരയിൽ മാലിന്യശേഖരണം ആപ്പ്​ വഴി

വടകര: നഗരസഭയിൽ ഹരിയാലി ഹരിത കർമ സേന വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഇനി അജൈവ മാലിന്യശേഖരണം നടത്തുക സംസ്ഥാന സർക്കാറിന്‍റെ ഹരിതമിത്രം ആപ്പ് വഴി. പൈലറ്റ് സർവേ മൂന്നാം വാർഡായ പഴങ്കാവിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ക്യു.ആർ കോഡ് പതിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എ.പി. പ്രജിത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. നിഷ, കാനപ്പള്ളി ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, കെ. വിജയൻ, കെ.സി. പവിത്രൻ, എം.പി. ഷീജ, വി.സി. ലീല, കെ. പ്രസന്ന, വി.പി. ശശി, കെൽട്രോൺ എൻജിനീയർമാരായ കെ.പി. ശ്രാവൺ, ബി. വൈശാഖ്, ആര്‍. റെജില്‍, ഹരിയാലി കോഓഡിനേറ്റർ മണലിൽ മോഹനൻ, നവ കേരള മിഷൻ കോഓഡിനേറ്റർ ഷംന, സെക്രട്ടറി പി.കെ. അനില എന്നിവർ സംസാരിച്ചു. ചിത്രം വടകര നഗരസഭയിൽ മാലിന്യശേഖരണം ഡിജിറ്റലൈസേഷനിൽ നട പ്പാക്കുന്നതിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു നിർവഹിക്കുന്നു Saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.