വാനര വസൂരി; പരിയാരത്ത് ചികിത്സയിലുള്ള രോഗി സുഖം പ്രാപിച്ചു

പയ്യന്നൂർ: രാജ്യത്ത് വാനര വസൂരി സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയും സുഖം പ്രാപിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ പരിശോധന ഫലമാണ് നെഗറ്റിവായത്. ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിച്ചതോടെ ഇയാളെ ഉടൻ ഡിസ്ചാർജ് ചെയ്തേക്കും. കഴിഞ്ഞ മാസം 16ന് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ സ്രവങ്ങള്‍ പുണെയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നും നാട്ടിലെത്തിയയാളാണ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ നേതൃത്വത്തില്‍ ചികിത്സക്കായി ഡോക്ടര്‍മാരുടെ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിരുന്നു. രോഗി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഇവർക്കാർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.