സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടിയ കോഴി​ക്കോട് ജില്ലയിൽനിന്നുള്ള പി.പി. മുഹമ്മദ് റോഷൻ, മുഹമ്മദ് അജ്സൽ, വി. അർജുൻ, ഗനി നിഗം എന്നിവർ 

സ​േന്താഷ് ട്രോഫി: കോഴിക്കോട്ടുനിന്ന് നാലുപേർ

കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്റി​നു​ള്ള കേ​ര​ള ടീ​മി​ൽ കോ​ഴി​ക്കോ​ടു​നി​ന്ന് നാ​ലു പേ​ർ. മൂ​ന്ന് സ്ടൈ​ക്ക​ർ​മാ​രും ഒ​രു ഡി​ഫ​ൻ​ഡ​റു​മാ​ണ് ടീ​മി​ലു​ള്ള​ത്. ഐ.​എ​സ്.​എ​ൽ -ഐ ​ലീ​ഗ്- ​സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും സു​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ കാ​ലി​ക്ക​റ്റി​നു​വേ​ണ്ടി നാ​ലു ഗോ​ൾ നേ​ടു​ക​യും ചെ​യ്ത കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ഗ​നി നി​ഗ​മാ​ണ് പ്ര​മു​ഖ താ​രം. കേ​ര​ള ടീം ​ക്യാ​പ്റ്റ​ൻ​സി സം​ബ​ന്ധി​ച്ച് അ​വ​സാ​ന​വ​ട്ട തീ​രു​മാ​ന​ത്തി​ലും ഇ​ടം​പി​ടി​ച്ചി​രു​ന്നു ഈ ​ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ. സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യു​ടെ നി​റ​ഞ്ഞാ​ടി​യ താ​ര​മെ​ന്ന നി​ല​യി​ൽ ഗ്രൗ​ണ്ട് പ​രി​ച​യം കേ​ര​ള​ടീ​മി​ന് ഏ​റെ ഗു​ണം ചെ​യ്യും.

കേ​ര​ള ടീ​മി​ന്റെ സ്ട്രൈ​ക്ക​റാ​യ ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി 21കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ജ്സ​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ടീ​മം​ഗ​മാ​ണ്. 2021-22 സ​ന്തോ​ഷ് ട്രോ​ഫി ടീ​മം​ഗ​വു​മാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ സ​ന്തോ​ഷ് ട്രോ​ഫി അം​ഗ​വും സൂ​പ്പ​ർ ലീ​ഗ് കേ​ര​ള താ​ര​വു​മാ​യ കൂ​രാ​ച്ചു​​ണ്ട് സ്വ​ദേ​ശി അ​ർ​ജു​നും ടീം ​പ്ര​തീ​ക്ഷ​യാ​ണ്. 24 കാ​ര​നാ​യ അ​ർ​ജു​ൻ കാ​ലി​ക്ക​റ്റ് എ​ഫ്.​സി ടീ​മി​നു​വേ​ണ്ടി സൂ​പ്പ​ർ​ലീ​ഗി​ൽ കേ​ര​ള​യി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റൊ​​ഷാ​ൽ ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്.​സി​ താ​ര​മാ​ണ്. സൂ​പ്പ​ർ​ലീ​ഗി​ലും ക​ൽ​ക്ക​ത്ത ലീ​ഗി​ലും പൊ​ലീ​സ് ടീ​മി​ലും സ്ഥി​ര​മാ​യി ക​ളി​ക്കു​ന്ന യു​വ​താ​ര​ങ്ങ​ളാ​ണെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ്‌​ക്വാ​ഡി​ന്റെ പ്ര​ത്യേ​ക​ത. അം​ഗ​ങ്ങ​ളു​ടെ ശ​രാ​ശ​രി പ്രാ​യം 22.5 ആ​ണെ​ന്ന​ത് ടീ​മി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണ്. ഒ​ത്തൊ​രു​മി​ച്ചു​ള്ള പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ക​രു​ത്തു​റ്റ ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് കേ​ര​ള ടീ​മി​ന്റെ പ്ര​തീ​ക്ഷ. അ​റ്റാ​ക്കിങ്ങി​ന് പ്ര​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ​യും ടീം ​മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. 

Tags:    
News Summary - Santhosh Trophy; Four from Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.