പച്ചത്തേങ്ങ സംഭരണം: അപാകത പരിഹരിക്കണം - കർഷക സംഘം

തിരുവമ്പാടി: കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചത്തേങ്ങ മുഴുവൻ സംഭരിക്കാൻ കഴിയുന്ന രീതിയിൽ തേങ്ങസംഭരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള കർഷകസംഘം മേഖല സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ജോർജ് എം. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാളിയെടത്ത് അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, ജോൺസൺ കൈതമറ്റം, റോയ് മുണ്ടാട്ടിൽ എന്നിവർ സംസാരിച്ചു. മലയോര മേഖലയിലെ 100 വയസ്സ് പിന്നിട്ട കർഷകയായ ഏലിക്കുട്ടി തലച്ചിറയിലിനെ ജോർജ് എം. തോമസ് ആദരിച്ചു. കർഷകസംഘം മേഖല കമ്മിറ്റി തിരുവമ്പാടി ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് കമ്മിറ്റികളായി വിഭജിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.