തലശ്ശേരി: വിദ്യാഭ്യാസം നേടുന്നതിനായി ഏറെ ത്യാഗം സഹിച്ച ധീരവനിതയെയാണ് മാളിയേക്കൽ മറിയുമ്മയുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നേടിയ വിദ്യാഭ്യാസവും അറിവും സമൂഹത്തിന്റെ, വിശേഷിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായാണ് അവർ വിനിയോഗിച്ചത്. എന്നും പുരോഗമനപ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചു. മാളിയേക്കൽ മറിയുമ്മയുമായി വളരെ കാലമായുള്ള ബന്ധമാണുള്ളതെന്നും അവരുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.