കോഴിക്കോട്: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യഹരജി ജില്ല കോടതി ആഗസ്റ്റ് 10ലേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ കേസ് മാറ്റിയത്. പരാതിക്കാരിക്കുവേണ്ടി പ്രത്യേക അഭിഭാഷകനായി അഡ്വ. പി. രാജീവ് ഹാജരായി. മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാവുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ആദ്യ കേസിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. പ്രതിക്കായി അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവർ ഹാജരായി. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. ആദ്യകേസ് യുവ കവയിത്രിയുടെ പരാതിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.