മയക്കുമരുന്ന് കേസ്: പ്രതികളുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹത

മയക്കുമരുന്ന് കേസ്: പ്രതികളുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹത അക്കൗണ്ടുകള്‍ പരിശോധിക്കും കോഴിക്കോട്: മാരക മയക്കുമരുന്നുമായി ചേവായൂർ പൊലീസി​ൻെറ പിടിയിലായവരുടെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കുന്നു. ബാങ്ക് അക്കൗണ്ട്​ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്​. വിദേശത്ത് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് പൊതുമാപ്പില്‍ പുറത്തിറങ്ങിയിട്ടും 16 ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങിയതിലടക്കം ദുരൂഹതയുണ്ട്​. ഇക്കാര്യം മുൻനിർത്തിയാണ്​ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എളേറ്റില്‍ സ്വദേശികളായ നൗഫല്‍ (33), അന്‍വര്‍ തസ്‌നിം (30), കട്ടിപ്പാറ സ്വദേശി മന്‍സൂര്‍ (35) എന്നിവരെ 44 ഗ്രാം എം.ഡി.എം.എയുമായി ചേവായൂര്‍ പൊലീസും സിറ്റി നര്‍കോട്ടിക്ക് സ്‌പെഷല്‍ ആക്​ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്), സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇതില്‍ അന്‍വര്‍ കുവൈത്തില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, എട്ട് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് എട്ട് മാസം മുമ്പ് പൊതുമാപ്പില്‍ ജയില്‍മോചിതനായി നാട്ടിലെത്തുകയായിരുന്നു. കുവൈത്ത്​ ജയിലില്‍ സമാനമായ കേസില്‍ ഒപ്പം ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശിയില്‍നിന്നാണ് മയക്കുമരുന്ന്​ വാങ്ങിയത് എന്നാണ്​ ചോദ്യംചെയ്യലിൽ ഇയാൾ വ്യക്​തമാക്കിയത്​. ഇതോടെ തമിഴ്‌നാട് സ്വദേശിയെ കുറിച്ചും അന്വേഷിച്ചുവരുകയാണ്. ഈ സംഘത്തിന്​ മാവൂർ റോഡിലെ ലോഡ്​ജിൽനിന്ന്​ അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ എട്ടംഗ സംഘവുമായോ മറ്റുസംഘങ്ങളുമായോ ബന്ധമു​ണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.