വയോധിക മരിച്ചു: മരുന്നു മാറി കുത്തി​െവച്ചതിനാലെന്ന്​ പരാതി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നു മാറി കുത്തി​െവച്ചതിനെ​ തുടർന്ന് വയോധിക മരിച്ചതായി പരാതി. ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ്​ ഇഞ്ചക്​ഷൻ മാറിയതാണ്​ മരണ കാരണമെന്ന് ആരോപിക്കുന്നത്​. അഴിഞ്ഞിലം ഫറോക്ക് കോളജ് മുകളേൽ സരോജിനിയാണ്​ (59) മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ ഒന്നാം വാർഡിൽ പ്രവേശിപ്പിച്ചത്.
ആദ്യം അത്യാഹിതവിഭാഗത്തിലാണ് ചികിത്സ തേടിയത്. പിന്നീട് വാർഡിലേക്ക് മാറ്റുകയായിരുന്നു. വാർഡിൽ വേദനയ്ക്കും ഗ്യാസിനുമുള്ള ഇഞ്ചക്​ഷനാണ് നൽകിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ കുഴപ്പമില്ലെന്ന് അറിയിച്ചിരുന്നു. വൈകീട്ട്​ വാർഡിലെ നഴ്‌സെത്തി അത്യാഹിതവിഭാഗത്തിൽ നിന്ന് കൊടുക്കരുതെന്ന് നിർദേശിച്ച ഇഞ്ചക്​ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഡോക്ടർമാരെത്തി വേണ്ട ചികിത്സ നൽകി ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
എന്നാൽ കൊടുത്ത ഇഞ്ചക്​ഷൻ മാറിയതാണെന്നും അതുകൊണ്ടാണ് മരിച്ചതെന്നും സരോജിനിയുടെ മകൾ എം.എസ്. ബിന്ദു സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. കൊടുത്തത് എഴുതിയ മരുന്നുകൾ മാത്രമാണെന്നും നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകൾ തന്നെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ കൊടുക്കുന്നതെന്നു​ം ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    
News Summary - Elderly women died: Complaint that the medicine was changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.