മുക്കം: ക്രിസ്മസ് അവധി കൂടി വരുന്ന സാഹചര്യത്തിൽ യാത്രക്കാരെ ദുരിതത്തിലാക്കി കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം. ഓരോ ട്രിപ്പിലും 35 /ഇ.പി.കെ.എം(ഒരു കിലോമീറ്ററിന് 35 രൂപ ലഭിക്കണം) ഇല്ലാത്ത സർവീസുകളുകൾ നിർത്തലാക്കാനുള്ള പുതിയ പരിഷ്കരണം യാത്ര കാർക്ക് ദുരിതത്തിലാക്കി.
താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ കോവിഡിനു ശേഷം കെ.എസ്.ആർ.ടി.സി ബസുകൾ ഓടാത്തത് മൂലം യാത്ര ദുരിതം നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ കൂട്ടായ്മകളുടെ ഇടപെടൽ മൂലം പല സർവീസുകൾ തുടങ്ങിയത്. രണ്ടുദിവസത്തിനുള്ളിലായി പല സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. പുതിയ നിയമം മൂലം കെ.എസ്.ആർ.ടി.സിയുടെ പുതുതായി തുടങ്ങിയ സർവീസുകൾ പോലും നിർത്താൻ ബാധ്യസ്ഥരാവുകയാണ് ഡിപ്പോ അധികൃതർ. താമരശ്ശേരി ഡിപ്പോ യിൽ നിന്ന് അതി രാവിലെ യുള്ള പാണ്ടിക്കാട് മേലാറ്റൂർ വഴി പാലക്കാട് ഉള്ള സർവീസ് താത്കാലികമായി നിർത്തിയിരിക്കുകയാണ്.
അത് പോലെ ശബരി മല സർവീസ് കൾക്ക് വേണ്ടി 140 കി.മി അധികം വരുന്ന സർവീസ് കൾ പ്രൈവറ്റ് നിന്നും കെ.എസ്.ആർ.ടി.സി പിടിച്ചെടുത്ത 2 ടേക്ക് ഓവർ സർവീസ് കളാണ് ശബരിമല പമ്പ പൂളിലേക്ക് വേണ്ടി നൽകിയത് .താമരശ്ശേരി ഡിപ്പോ യുടെ 07 .35 AM താമരശ്ശേരി – എറണാകുളം( ഇടക്ക് മാത്രം സർവീസ് നടത്തുകയും) ,ബത്തേരി ഡിപ്പോ യുടെ 05.55 AM സുൽത്താൻ ബത്തേരി- ത്രിശൂർ റിട്ടേൺ 12.50PM തൃശൂർ - ബത്തേരി ഒരു മാസത്തിനടുത്തായും സർവീസ് നടത്തുന്നില്ല.
ക്രിസ്തുമസ് അവധി കാലം തുടങ്ങാൻ ഇരിക്കെ സർവീസുകൾ റദ്ദാക്കുന്നത് മൂലം യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതിനു പരിഹാരം വേണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.