കോഴിക്കോട്: സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി. എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറോക്ക്, ട്രാഫിക് യൂനിറ്റ് എന്നീ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 29 ലോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 714 വാഹനങ്ങളാണ് ലേലം ചെയ്ത് വിൽക്കുന്നത്.
സ്റ്റേഷനുകൾക്ക് മുന്നിൽ വാഹന കൂമ്പാരം വേണ്ടെന്നും പിടിച്ചെടുത്ത വാഹനങ്ങൾ പരിശോധന കഴിഞ്ഞ് ഉടൻ വിട്ടുനൽകണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശിച്ചതോെടയാണ് വാഹനങ്ങൾ നീക്കാൻ വഴിയായത്.
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ, വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ, മറ്റു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ തുടങ്ങിയവയാണ് സ്റ്റേഷൻ വളപ്പുകളിലുള്ളത്. ബൈക്കുകൾ, ഓേട്ടാ, കാർ, ടിപ്പർ തുടങ്ങിയ വാഹനങ്ങളാണ് ലേലം ചെയ്യുന്നവയിലേറെയും. വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾക്കുള്ളിൽ ക്ഷുദ്ര ജീവികളടക്കം താവളമാക്കുന്നത് ഭീഷണി സൃഷ്ടിച്ചിരുന്നു.
ഹൈകോടതിവരെ വിഷയത്തിൽ അതൃപ്തി അറിയിക്കുകയും കോവിഡ് പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നതും മുൻനിർത്തിയാണ് വാഹനങ്ങൾ ഒഴിവാക്കാൻ ദ്രുതഗതിയിൽ നടപടി സ്വീകരിച്ചത്.
എം.എസ്.ടി.സി ലിമിറ്റഡിെൻറ www.mstccommerce.com മുഖേന ഇ-ഓക്ഷന്‍ വഴി ഒക്ടോബര്‍ 14ന് രാവിലെ 11 മുതല്‍ 3.30 വരെയാണ് ഓണ്‍ലൈന്‍ വില്‍പന നടത്തുക. എം.എസ്.ടി.സി ലിമിറ്റഡിെൻറ വെബ്സൈറ്റില്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2722673 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.