എളേറ്റിൽ: ഇരു വൃക്കകളും തകരാറിലായ അബ്ദുറഹ്മാൻ ചികിത്സക്ക് സഹായം തേടുന്നു. കൊടുവള്ളി കത്തറമ്മൽ തണ്ണിക്കുണ്ട് താമസിക്കുന്ന അബ്ദുറഹ്മാൻ (ബിച്ചി) രോഗബാധിതനായി കിടപ്പിലാണ്. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
നിത്യജീവിതത്തിന് ആവശ്യമായ വരുമാനമാർഗമോ സ്വന്തമായ വീടോ ഇവർക്കില്ല. ചികിത്സക്ക് വലിയ തുക ആവശ്യമായതിനാൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വാർഡ് മെംബർ കെ.കെ. ജബ്ബാർ ചെയർമാനും റിട്ട. എസ്.ഐ എം.ടി. മുഹമ്മദലി കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്. സിൻഡിക്കേറ്റ് ബാങ്കിെൻറ താമരശ്ശേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 440 82010001627. IFSC: SYNB 0004408. ഫോൺ: 984726 3550.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.