water

പൈപ്പ് പൊട്ടി അഞ്ച് ദിവസം, വിളിച്ചറിയിച്ചിട്ടും മൈൻഡ് ചെയ്യാതെ ജല അതോറിറ്റി; ഒഴുകിപ്പാഴാകുന്നത് ലിറ്റർ കണക്കിന് വെള്ളം

കോഴിക്കോട്: കോർപറേഷൻ പരിധിയിൽ വെള്ളിമാടുകുന്നിൽ ജലവിതരണ പൈപ്പ് പൊട്ടിയിട്ട് അഞ്ച് ദിവസം. ഈസ്റ്റ് വെള്ളിമാടുകുന്ന് പള്ളിക്ക് സമീപത്തെ റോഡരികിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ജല അതോറിറ്റിയിൽ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

 

കടുത്ത വേനലിൽ പലയിടത്തും കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് ഇവിടെ റോഡരികിൽ വെള്ളം ഒഴുകിപ്പാഴാകുന്നത്. പൈപ്പ് പൊട്ടിയതോടെ തൊട്ടടുത്ത കടകളിൽ വെള്ളം കിട്ടാത്ത അവസ്ഥയാണ്. 

Tags:    
News Summary - A pipe burst in vellimadukunnu liters of water have been leaking out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.