മുക്കം: കഴിഞ്ഞദിവസം മുക്കത്ത് നാലു കുട്ടികൾ ഉൾപ്പെടെ 14 പേരെ ആക്രമിച്ച തെരുവുനായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. നായെ മണാശ്ശേരിയിലെ കോദാലത്ത് വയലിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചമുതൽ ആക്രമണം ആരംഭിച്ച നായ് ഒട്ടേറെപ്പേരുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിച്ച് പരിക്കേൽപിച്ചിരുന്നു.
കുറ്റിപ്പാല മുതൽ മണാശ്ശേരി വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തിനിടെ കണ്ണിൽ കണ്ടവരെയെല്ലാം നായ് ആക്രമിക്കുകയായിരുന്നു.ഇതിനു പുറമെ നിരവധി തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. മുഖത്ത് കടിയേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്. കുറ്റിപ്പാല രാജീവ് ഗാന്ധി കോളനി ഭാഗത്തുനിന്ന് വന്ന നായാണ് നാടിനെയാകെ വിറപ്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും കടിച്ച് പരിക്കേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.