തോട്ടുമുക്കം: ഇരു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു. തോട്ടുമുക്കം പള്ളിത്താഴെ ചാലിൽതൊടിക ബഷീറിന്റെ മകൻ സുഹൈദാണ് (32) സഹായം തേടുന്നത്. രണ്ടു വർഷമായി ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്താറുണ്ടെങ്കിലും അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മാതാവ് സുഹൈദിന് വൃക്ക നൽകാൻ തയാറാണ്.
ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി പണം കണ്ടെത്താൻ ദിവ്യ ഷിബു ചെയർപേഴ്സനും വി.ആർ. ശിവദാസൻ കൺവീനറുമായ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായങ്ങൾ സ്വീകരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് അരീക്കോട് ശാഖയിൽ 04 79053000014179 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി SIBL00001479. ഗൂഗിൾ പേ: 6235250097.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.