​കോഴിക്കോ​െട്ട ബീച്ചുകളില്‍ ഇന്നുമുതൽ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ല്‍ വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​നു​മ​തി ന​ല്‍കി. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും കൈ​ക​ള്‍ സോ​പ്പി​ട്ട് ക​ഴു​കു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍ദേ​ശി​ച്ച മ​റ്റ് മു​ന്‍ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം പാ​ലി​ക്കേ​ണ്ട​തും ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ത്യേ​കം പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​പ്പാ​ത​ക​ളും കൈ​വ​രി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളു​മെ​ല്ലാം സാ​നി​റ്റൈ​സ​ര്‍ സ്‌​പ്രേ ഉ​പ​യോ​ഗി​ച്ച് അ​ണു​മു​ക്ത​മാ​ക്ക​ണം. വി​ശ്ര​മ​മു​റി, ശു​ചി​മു​റി എ​ന്നി​വ​യും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ വൃ​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ബീ​ച്ചു​ക​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ര്‍ക്ക് ടൂ​റി​സം പൊ​ലീ​സി​െൻറ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ര്‍ട്ട​ലി​ല്‍ നി​ര്‍ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ പേ​രും വി​ശ​ദ​വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്ത​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ബീ​ച്ചി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ മാ​സ്‌​ക് നി​ര്‍ബ​ന്ധ​മാ​യും ധ​രി​ക്കു​ക​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.