കുന്ദമംഗലം: കാരന്തൂർ ഹരഹര ക്ഷേത്രത്തിന് സമീപം പൂനൂർ പുഴയുടെ തീരത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ 600 ലിറ്റർ വാഷും 12 ലിറ്റർ ചാരായവും കണ്ടെത്തി. വാറ്റ് ഉപകരണങ്ങളടക്കമാണ് കുന്ദമംഗലം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഓണത്തിന് വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ വാഷ് പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, പ്രിവന്റിവ് ഓഫിസർ പി.കെ. ഹരീഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ ഷിജു കുമാർ, സിവിൽ എക്സൈസ് ഓഫിസർ അജിത്, അർജുൻ വൈശാഖ്, റെനീഷ് എന്നിവരുടെ സംഘമാണ് ഇവ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.