കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫിസിന്റെ ഉദ്ഘാടനവും റീസർവേ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് നിർവഹിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവേ നടത്തി റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ എന്റെ ഭൂമി എന്ന പോർട്ടലിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കാവിലുംപാറ വില്ലേജിലാണ് സർവേ ആരംഭിച്ചത്. നിലവിൽ സർവേ ചെയ്ത റെക്കോഡുകൾ പൂർണമായി ഇവിടങ്ങളിൽ ലഭ്യമല്ലാത്തതിനാൽ റവന്യൂ വകുപ്പിനും ഭൂവുടമകൾക്കും ഏറെ പ്രയാസകരമായ സാഹചര്യമാണ്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ ആർ.ടി.കെ, ആർ.ഇ.ടി.എസ്.ടി.കെ.റെറ്റ്സ് തുടങ്ങിയവ ഉപയോഗിച്ച് ഓരോ കൈവശവും അളന്ന് റെക്കോഡുകൾ തയാറാക്കുകയും ഓൺലൈനായി ലഭ്യമാവുകയും ചെയ്യും. ഇതോടെ കൈവശക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും സർക്കാർ ഭൂമികൾ കൃത്യമായി സംരക്ഷിക്കപ്പെടുകയും വർഷങ്ങളായുള്ള ഭൂമിപ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷതവഹിച്ചു. സർവേ വടകര സൂപ്രണ്ട് TK, RETS തുടങ്ങിയവ ഉപയോഗിച്ച് ഓരോ കൈവശവും അളന്ന് കൃത്യമായ അളവുകളോടെ റെക്കോഡുകൾ തയാറാക്കപ്പെടുകയും അത് ഓൺലൈനായി ലഭ്യമാവുകയും ചെയ്യുന്നതോടെ വർഷങ്ങളായി അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾക്ക് വമ്പിച്ച പരിഹാരം ഉണ്ടാവുകയും ഗവൺമെന്റ് ഭൂമികൾ കൃത്യമായി സംരക്ഷിക്കപ്പെടുകയും വർഷങ്ങളായുള്ള ഭൂമിപ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷതവഹിച്ചു. സർവേ വടകര സൂപ്രണ്ട് ഗീതാകുമാരി, സാലി സജി, വില്ലേജ് ഓഫിസർ പ്രിയങ്ക കുമാരി, ഹെഡ് സർവേയർ കെ.എം. മുഹമ്മദലി ദിൽജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.