പയ്യോളി: സർക്കാർ സ്കൂളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള നിയമനത്തിൽ സ്വന്തക്കാർക്ക് വേണ്ടി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായി പരാതി. പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപികയുടെ താൽക്കാലിക നിയമനമാണ് സ്വന്തക്കാർക്ക് വേണ്ടി അട്ടിമറിച്ചതായി പരാതിയുയർന്നത്. മേയ് 30ന് മാധ്യമങ്ങൾ വഴി അപേക്ഷ ക്ഷണിച്ച് സ്കൂൾ ഓഫിസിലാണ് ഇന്റർവ്യൂ നടന്നത്. ഇതനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിച്ചു. ഹിന്ദി അധ്യാപികയുടെ ഒഴിവിലേക്ക് ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും റാങ്ക് ലിസ്റ്റിലെ ആദ്യനിയമനം ലഭിച്ചവർ മറ്റ് വിദ്യാലയങ്ങളിൽ ജോലി ലഭിക്കുകയായിരുന്നു.
റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ച് അടുത്ത ആളെന്നനിലയിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥിയെയായിരുന്നു വിളിക്കേണ്ടിയിരുന്നത്. എന്നാൽ, ഒരു അറിയിപ്പോ മറ്റോ നൽകാതെ മറ്റൊരു ഉദ്യോഗാർഥിക്ക് നിയമനം നൽകുകയായിരുന്നു. റാങ്ക് ലിസ്റ്റ് നിലവിലുള്ള സമയത്ത്, പ്രസ്തുത റാങ്ക് ലിസ്റ്റിൽനിന്ന് ക്രമമനുസരിച്ച് മാത്രമേ നിയമനം നടത്താവൂ എന്ന ഉത്തരവ് നിലനിൽക്കെയാണ് റാങ്ക് ലിസ്റ്റിൽ ക്രമം അട്ടിമറിച്ചുള്ള നിയമനമെന്നാണ് പരാതി. ഇത് സംബന്ധിച്ച് റാങ്ക് ലിസ്റ്റനുസരിച്ച് അടുത്ത നിയമനം ലഭിക്കേണ്ടിയിരുന്ന എം. സുഷമയാണ് വടകര വിദ്യാഭ്യാസ ജില്ല ഓഫിസർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.