കുറ്റ്യാടി: ടൗണിലെ ഏക പൊതു വായനശാലയും ലൈബ്രറിയും പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തിൽ വായന പടിക്കുപുറത്ത്. കെട്ടിടത്തിലെ പരിഷ്കരണ പ്രവൃത്തികൾ നീളുന്നതിനാൽ മാസങ്ങളായി ഗേറ്റിന് പുറത്താണ് വായന. നിലവിലെ വായനമുറി പകുതിയാക്കുകയും ലൈബ്രറി മുറി വലുപ്പം കൂട്ടുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
കരാറുകാരൻ പണി സമയത്തിന് തീർക്കാത്തതിനാലാണ് വായനക്കാർ ആനുകാലികങ്ങളും പത്രങ്ങളും പുറത്തുനിന്ന് വായിക്കേണ്ടി വരുന്നത്. വായനശാല വഴിവക്കിലായതിനാൽ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും നഷ്ടപ്പെടുന്നതും പതിവായിട്ടുണ്ട്.
ഏതാണ്ടെല്ലാ പത്രങ്ങളും ഇവിടെ വരുത്തുന്നുണ്ട്. എന്നാൽ, പലതും എടുത്തുകൊണ്ടുപോകുന്ന സ്ഥിതിയാണത്രെ. സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായും പറയുന്നു. അടുത്ത കാലത്ത് നിർമിച്ച ശുചിമുറി തകർത്ത നിലയിലാണ്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളും വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. ശുചിമുറി, വൈദ്യുതി സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് കാരണമായി പറയുന്നത്. ആളുകൾക്ക് കുറഞ്ഞ ചെലവിൽ പൊതുപരിപാടികൾ നടത്താനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്. കമ്യൂണിറ്റി ഹാളിലേക്ക് പുതിയ പദ്ധതിയിൽ ശുചിമുറി പണിയുന്നുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.